ഇങ്ങള് ചിന്തിക്ക് പെണ്ണെ
എന്താണ് ഫെമിനിസ്റ് ? അല്ലങ്കിൽ ഫെമിനിച്ചി ( ഇപ്പൊ അങ്ങനാണല്ലോ )
ഇതിനെപറ്റി ഒരു തിയറിയോ ഒന്നും ഞാൻ പഠിച്ചിട്ടുണ്ടായിരുന്നില്ല. എപ്പോഴോ സോഷ്യൽ സയൻസ് ക്ലാസ്സ്കൾ ഇഷ്ടല്ലണ്ടേപോയൊണ്ട് സയൻസിൽ കേറി. അവിടെ ആരും ഇത് പഠിപ്പിച്ചുമില്ല
പണ്ട് ആരോ പറിഞ്ഞു കേട്ടിട്ടുള്ളത് "ആണിനേക്കാളും പെണ്ണിന് ആളാവണം എന്നുള്ളൊള ഫെമിനിസ്റ് എന്ന്"
അത് തന്നെ വിശ്വസിച്ച ഇനിക് ഫെമിനിസ്റ് എന്ന് മിണ്ടാൻ പേടിയായീനി പണ്ട്.
ഉമ്മാന്റെ ഗർഭപാത്രത്തിന്ന് ഒരുപോലെ വരുന്നോല എല്ലാരും.
പ്രസവിച്ചന് കേൾക്കുമ്പോ ആദ്യം ചെയ്കാ "അണ്ണാ പെണ്ണോ" എന്നാവും
പെണ്ണാണെൽ "അയ്യേ പെണ്ണാ ആദ്യത്തത് ആണവാനായിൻ , ഇന്ന ആ കുടുംബം രക്ഷപെട്ടിന് "
എന്നിട്ട് ആണായോലോക്ക രക്ഷപെട്ടിനോ ?
പെണ്ണയൊലൊക്കെ എടങ്ങേറായിനോ?
പെണ്ണയൊലൊക്കെ എടങ്ങേറായിനോ?
റിമാകലിങ്കാലിന് മീൻപൊരിച്ചത് ആണേൽ ഓരോ പെണ്ണിനും മിട്ടായിയും , കളർ പെൻസിലും , ഓറഞ്ചും അങ്ങനെ ഓരോന്നുണ്ടാവും. ഹോട്ടലിൽ കേറി 2 റിമാകല്ലിങ്കലിനു പറഞ്ഞാ ട്രോള് ഉണ്ടാകുന്നോർക്കൊക്കെ 2 മീൻപൊരിച്ചത് കിട്ടുമെങ്കിൽ,
ഫ്രൂട്സ് കടേലും ബുക്സ്റ്റോറിലും ബേക്കറിയിലും ഒകെ പോയി ഉമ്മാന്റയും പെങ്ങളെയും പേരൊക്കെ ഒന്ന് പറഞ്ഞു നൊക് ഓരോന്നായി കിട്ടുമായിരിക്കും
ഫ്രൂട്സ് കടേലും ബുക്സ്റ്റോറിലും ബേക്കറിയിലും ഒകെ പോയി ഉമ്മാന്റയും പെങ്ങളെയും പേരൊക്കെ ഒന്ന് പറഞ്ഞു നൊക് ഓരോന്നായി കിട്ടുമായിരിക്കും
ഞാൻ ഗൂഗിൾഇൽ "വാട്ട് ഈസ് ഫെമിനിസ്റ്" എന്ന് നോകീപ്പോ ഞാൻ കണ്ടത് "Feminism is about changing the way that people see male and female rights " ഇതാണ്
ഇനിക് മനസിലായത് "ആണിന്റെയും പെണ്ണിന്റെയും എപ്പോ ഉള്ള അവകാശത്തിനൊക്കഒരു മാറ്റം വര്വാ"
വരണ്ടേ ?
ഇല്ലേൽ നമ്മളൊക്കെ പച്ചക്കറികടേലെയും മീൻമാർക്കറ്റിലെയും ഒക്കെ സാദനങ്ങൾ ആയി പോവൂലെ
ഒന്നിരുന്നാലോചിച്ചാ മതി ...........